കേരളത്തിൽ വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട സാഹചര്യമോ കാലാവസ്ഥയോ നിലവിലില്ലെന്നും, സംസ്ഥാനത്ത് കൃത്രിമ വൈദ്യുതി പ്രതിസന്ധി സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൻകിട സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനുള്ള നീക്കമാണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.
ജി.എൻ.എ (GNA) കരാറുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും സ്വീകരിച്ച നിലപാടിന് വിരുദ്ധമായാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രവർത്തിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി.















