spot_img

സേവ്യർ ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്സിൽ പ്രൗഢഗംഭീര തുടക്കം; വിദ്യാഭ്യാസത്തിലൂടെ മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കണമെന്ന് കർദിനാൾ ആന്റണി പൂള

spot_img

Date:

പാലാ: കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്സ് കോളേജിൽ പ്രൗഢഗംഭീരമായ തുടക്കം. ഉന്നത വിദ്യാഭ്യാസ, ആത്മീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വിദ്യാഭ്യാസത്തിന്റെ മാനവിക മുഖവും സാമൂഹിക പരിവർത്തന ശക്തിയും മുഖ്യ ചർച്ചയായി.

സമ്മേളനാം ഉദ്ഘാടനം ചെയ്ത സി.ബി.സി.ഐ. (CBCI) പ്രസിഡന്റും ഹൈദരാബാദ് മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പുമായ ഹിസ് എമിനൻസ് കർദിനാൾ ആന്റണി പൂള, സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. വിദ്യാഭ്യാസം കേവലം അറിവ് നേടാനുള്ള ഉപാധി മാത്രമല്ല, മറിച്ച് മനുഷ്യന്റെ അന്തസ്സ് വീണ്ടെടുക്കാനും സമൂഹത്തെ പരിവർത്തനം ചെയ്യാനുമുള്ള ഏറ്റവും ശക്തമായ ആയുധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
“ഒരു പ്ലാറ്റിനം ജൂബിലി എന്നത് സ്ഥാപനത്തിന്റെ കാലയളവ് ആഘോഷിക്കൽ മാത്രമല്ല; മറിച്ച് നന്ദിയോടെ ഭൂതകാലത്തെ ഓർമ്മിക്കാനും സത്യസന്ധതയോടെ സ്വയം വിലയിരുത്താനും ധൈര്യത്തോടെ ഭാവിയെ വിഭാവനം ചെയ്യാനുമുള്ള ക്ഷണമാണ്. വിദ്യാഭ്യാസത്തിന്റെ

രൂപാന്തരീകരണ ശക്തി എന്താണെന്ന് എന്റെ സ്വന്തം ജീവിതം എന്നെ പഠിപ്പിച്ചു. സാധാരണ ദളിത് കുടുംബത്തിൽ ജനിച്ച എനിക്ക് ബാല്യത്തിൽ കടുത്ത ദാരിദ്ര്യവും സാമൂഹിക വിവേചനവും നേരിടേണ്ടിവന്നു. പഠനം അസാധ്യമായി തോന്നിയ വേളകളിലൊക്കെ മിഷനറിമാരുടെ കാരുണ്യവും നിസ്വാർത്ഥ സേവനവുമാണ് തുണയായത്,” എന്ന് അദ്ദേഹം അനുസ്മരിച്ചു.
പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദരിദ്രർക്കും കൈത്താങ്ങാകുമ്പോഴാണ് വിദ്യാഭ്യാസ പ്രക്രിയ പൂർണ്ണമാകുന്നതെന്നും, കഴിഞ്ഞ 75 വർഷമായി സേവ്യർ ബോർഡ് നിർവ്വഹിക്കുന്നത് ഈ വലിയ മാനവിക ദൗത്യമാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി റോജി എം ജോൺ, വിദ്യാഭ്യാസം എന്നത് കേവലം മാർക്കുകളോ ബിരുദങ്ങളോ നേടലല്ല, മറിച്ച് ഉത്തമരായ മനുഷ്യരെ വാർത്തെടുക്കലാണെന്ന് വ്യക്തമാക്കി. റാങ്കിംഗുകൾക്കും അക്രഡിറ്റേഷനുകൾക്കും പ്ലേസ്‌മെന്റുകൾക്കും മാത്രം മുൻഗണന നൽകുന്ന ഇക്കാലത്ത് ഈ മൂല്യാധിഷ്ഠിത കാഴ്ചപ്പാടിന് വലിയ പ്രസക്തിയുണ്ട്. കേരളത്തിൽ വിദ്യാഭ്യാസത്തെ സാർവത്രികമാക്കുന്നതിലും ജനാധിപത്യവൽക്കരിക്കുന്നതിലും ക്രൈസ്തവ മിഷനറിമാർ നൽകിയ സംഭാവനകൾ ചരിത്രപരമാണ്. 1864ൽ വി. കുര്യാക്കോസ് ഏലിയാസ് ചാവറ മുന്നോട്ടുവെച്ച ‘പള്ളിക്കൊപ്പം പള്ളിക്കൂടം’ എന്ന വിപ്ലവകരമായ ആശയം വിദ്യാഭ്യാസവും സാമൂഹിക പരിവർത്തനവും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ തെളിവായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള പുതിയ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കി. സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതോടെ, മികച്ച പാരമ്പര്യമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർവകലാശാലാ പദവിയിലേക്ക് ഉയരാനുള്ള വഴി തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സി.ബി.സി.ഐ. വിദ്യാഭ്യാസ-സാംസ്കാരിക കമ്മീഷൻ അധ്യക്ഷനും നാഗ്പൂർ ആർച്ച് ബിഷപ്പുമായ മോസ്റ്റ് റവ. ഏലിയാസ് ഗോൺസാൽവസ് ജൂബിലി അനുഗ്രഹ പ്രഭാഷണം നടത്തി. ധാർമികതയിലും സ്നേഹത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആശീർവാദ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു. പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ. ഡോ. ജോസഫ് തടത്തിൽ ജൂബിലി സന്ദേശം നൽകി. സേവ്യർ ബോർഡ് പ്രസിഡന്റ് ഡോ. ഫാ. പ്രവീൺ മാർട്ടിസ് എസ്.ജെ. സ്വാഗതവും വൈസ് പ്രസിഡന്റ് പ്രൊഫ. സിസ്റ്റർ പേൾ കൃതജ്ഞതയും രേഖപ്പെടുത്തി.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ പ്രത്യേക സുവനീർ, സേവ്യർ ബോർഡിന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകം, സേവ്യർ ബോർഡ് ഡയറക്ടറി എന്നിവ വേദിയിൽ പ്രകാശനം ചെയ്തു. സേവ്യർ ബോർഡിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ മുൻ പ്രസിഡന്റുമാരെയും മുൻ സെക്രട്ടറി ജനറൽമാരെയും ചടങ്ങിൽ ആദരിച്ചു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന ‘സേവ്യർ ബോർഡ് എക്സലൻസ് അവാർഡുകൾ’ യോഗത്തിൽ സമ്മാനിച്ചു. കൂടാതെ സേവ്യർ ബോർഡ് വീക്കിനോടനുബന്ധിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച സ്ഥാപനങ്ങൾക്കുള്ള ‘ബെസ്റ്റ് പെർഫോമിംഗ് ഇൻസ്റ്റിറ്റ്യൂഷൻ അവാർഡ്’, ഫാക്കൽറ്റി കാറ്റഗറി ഉപന്യാസ രചന അവാർഡ്, സ്റ്റുഡന്റ് കാറ്റഗറി ഉപന്യാസ രചന അവാർഡ്, സ്ഥാപനങ്ങൾക്കുള്ള പ്രത്യേക പുരസ്കാരങ്ങൾ എന്നിവയും വിതരണം ചെയ്തു.
സേവ്യർ ബോർഡ് സെക്രട്ടറി ജനറൽ ഡോ. സി. ദീപ്തി യു.എഫ്.എസ്., ജോയിന്റ് സെക്രട്ടറിയും പാലാ സെന്റ് ജോസഫ്സ് ഡയറക്ടറുമായ റവ. പ്രൊഫ. ഡോ. ജെയിംസ് ജോൺ മംഗലത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡയറക്ടർമാർ, മാനേജർമാർ, പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ വിചക്ഷണർ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related