കോവിഡ് കാലത്ത് ദേവാലയങ്ങൾ അടച്ചിട്ടത് ആളുകളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന സര്‍വ്വേ റിപ്പോർട്ട് പുറത്ത്.
ആയിരത്തോളം വരുന്ന യുകെയിലെ കത്തോലിക്കാ വിശ്വാസികളുടെ ഇടയിൽ ‘കാത്തലിക്ക് യൂണിയൻ ഓഫ് ഗ്രേറ്റ് ബ്രിട്ടൻ’ ആണ് സര്‍വ്വേ നടത്തിയത്. മൂന്നിൽ രണ്ട് കത്തോലിക്കരും, – 62 ശതമാനം ആളുകളും, വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാത്തത് മൂലം കോവിഡ് കാലത്ത് മാനസിക, ആത്മീയ സംഘർഷം അനുഭവിച്ചതായി വെളിപ്പെടുത്തി.
തങ്ങൾക്ക് ഡിപ്രഷൻ അടക്കം അനുഭവപ്പെട്ടതായും, തങ്ങളുടെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗം നഷ്ടമായെന്ന തോന്നൽ ഉണ്ടായെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്. ദേവാലയങ്ങൾ, ആശുപത്രികൾ പോലെ അത്യാവശ്യ വിഭാഗത്തില്‍പ്പെട്ടതു പോലെ പ്രധാനപ്പെട്ടതാണെന്നു സർവേയിൽ പങ്കെടുത്ത 90% പേരും പറഞ്ഞു. ദേവാലയങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തപ്പോൾ വിശ്വാസികളുടെ ഭാഗം രാഷ്ട്രീയക്കാർ കണക്കിലെടുത്തില്ലായെന്ന അഭിപ്രായമാണ് 93% പേർക്കും ഉള്ളത്
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision