മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധം തുടരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ഇന്ത്യയെ ഹൈജാക്ക് ചെയ്തുവെന്നും വോട്ട് മോഷണം നടത്തിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
അതേസമയം ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ധർണ നടത്താനായി പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു. ഇവരെ പൊലീസ് തടഞ്ഞേക്കുമെന്നാണ് വിവരം.















