📰👉 ഓഷ്യാനിയയിലെ പാപുവ ന്യൂ ഗിനിയയില്‍ ഈസ്റ്റ് ന്യൂ ബ്രിട്ടൻ പ്രവിശ്യയില്‍ വെടിയേറ്റു കൊല്ലപ്പെട്ട കത്തോലിക്ക വൈദികന് വിട. ഏതാനും ആഴ്ചകൾക്ക് മുൻപ് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ മലഗുനൻ സെന്റ് ജോസഫ് ദി വർക്കർ ഇടവക വികാരി ഫാ. ഫ്രാൻസിസ് പാസ്കയ്ക്ക് (61) മരിക്കുകയായിരിന്നു
📰👉 ഡിജിറ്റല്‍ പേയ്‌മെന്റ് തട്ടിപ്പുകള്‍ക്കെതിരെ ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ പ്രതിരോധ സുരക്ഷാ നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. ഡിജിറ്റല്‍ പേയ്‌മെന്റ് ചാനലുകളുടെഉപയോഗ രീതിയിലും വ്യാപ്തിയിലും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കാനാണ് കരട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍.
📰👉 ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ബുധനാഴ്ച നടക്കും. ഡ്രോണുകൾ ഉപയോഗിച്ചാണ് നിലവിൽ ചക്കക്കൊമ്പനെ വനംവകുപ്പ് നിരീക്ഷിച്ചുവരുന്നത്.
📰👉 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ അച്ചടക്കമില്ലായ്‌മയില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് രൂക്ഷവിമര്‍ശനം നടത്തിയത്. കേരളത്തിലെ ജില്ലാ ജഡ്ജിമാരുടെനിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ വാക്കാലുള്ള പരാമര്‍ശങ്ങള്‍ .
📰👉 ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചതിന് പിന്നാലെ കർശന മുന്നറിയിപ്പുമായി ബംഗ്ലാദേശ് ഭരണകൂടം. ഹസീന രാജ്യത്തേക്ക് മടങ്ങിയെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഷാമ ഒബെയ്ദ് വ്യക്തമാക്കി.
📰👉 പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകളുടെ മൂല്യനിർണയരീതികൾ പരിഷ്കരിക്കാൻ ആലോചനയുമായി സി.ബി.എസ്.ഇ. വിദ്യാർഥികളുടെ പഠനശേഷിയളക്കാൻ പ്രായോഗികതയ്ക്ക് ഊന്നൽനൽകിയുള്ള മാർഗങ്ങൾ സ്വീകരിച്ചുകൂടേയെന്നതാണ് പരിശോധിക്കുന്നത്.
📰👉 കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി ‘പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ നടത്തുന്നത് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുടെ ലംഘനത്തിൽ കുറഞ്ഞ ഒന്നുമല്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
📰👉 സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. ജയരാജനെതിരേ കടുത്ത ആരോപണവുമായി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. പി. ജയരാജന് ഇടുക്കിയിലെ മാങ്കുളത്തു റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്നാരോപിച്ചു ഇ.പി. ജയരാജൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകി.
📰👉 കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സാപ്പ് വെബ് (WhatsApp Web) ലോഗിൻ ചെയ്തശേഷം ലോഗ് ഔട്ട് ചെയ്യാതെ പോകുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ സുരക്ഷാ വിഭാഗം. സൈബർ കുറ്റവാളികൾക്ക് സ്വകാര്യ സംഭാഷണങ്ങൾ വായിക്കാനും അക്കൗണ്ടിന്റെ നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ദേശീയ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് മുന്നറിയിപ്പ് നൽകി.
📰👉 സുരക്ഷിതമല്ലാത്ത കുടിവെള്ള സാംപിൾ കണ്ടെത്തിയതിനെത്തുടർന്ന് പ്രമുഖ കുടിവെള്ള കമ്പനിയായ ബിസ്ലേരിക്കെതിരെ പ്രോസിക്യൂഷൻ നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ബിസ്ലേരി കുടിവെള്ളത്തിന്റെ ഒരു സാംപിളിൽ അപകടരമായ രാസവസ്തുക്കളുടെ സാന്നിധ്യം അളവിൽ കൂടുതൽ കണ്ടെത്തിയതിനെത്തുടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്.
















