റോം: ഒക്ടോബർ 25 മുതൽ 27 വരെ ഇറ്റലിയിലെ അസ്സീസിയിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പാപ്പ പങ്കെടുക്കും. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ലോക സമാധാന ദിനത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ചാണ് സാന്ത് എജിദിയോ സമൂഹം ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
‘നിരായുധീകരിക്കപ്പെട്ടതും, നിരായുധീകരിക്കുന്നതുമായ സമാധാനം’ (Disarmed and Disarming Peace) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രമേയം. ലോകസമാധാനത്തിനായുള്ള ആഹ്വാനങ്ങളോടെ വിവിധ ആഗോള പ്രതിനിധികളും സമ്മേളനത്തിൽ അണിനിരക്കും.















