ന്യൂഡൽഹി: കേരളത്തിലെ ദേശീയപാത 66 വികസന പദ്ധതി നേരിടുന്ന കാലതാമസം കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതി വേഗത്തിലാക്കാൻ അടിയന്തര ഇടപെടലുണ്ടാകുമെന്ന് ചർച്ചയ്ക്കു ശേഷം അദ്ദേഹം ഉറപ്പുനൽകിയതായി വി.ഡി. സതീശൻ അറിയിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനുമായി കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.















