ന്യൂഡൽഹി: യു.പി.ഐ. (UPI) വഴി നടത്തുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) അഥവാ ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നത് നീട്ടിവെക്കാൻ ആലോചന. യു.പി.ഐ സംവിധാനം നിയന്ത്രിക്കുന്ന നാഷണൽ പെയ്മന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ആണ് ഇക്കാര്യം സജീവമായി പരിഗണിക്കുന്നത്.
ഡിജിറ്റൽ ഇടപാടുകളുടെ വേഗത കുറയാതിരിക്കാനും, വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഭാരം ഒഴിവാക്കാനുമാണ് ഫീസ് നടപ്പാക്കുന്നത് നീട്ടിവെക്കുന്നതിനെക്കുറിച്ച് എൻ.പി.സി.ഐ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.















