കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരം നടത്തിവന്ന അഞ്ച് വിദ്യാര്‍ഥികളെ ആര്‍എംഎല്‍ ആശുപത്രിയിലേക്ക് മാറ്റി.
ജന്തര്‍ മന്തറിലെ പ്രതിഷേധം രാജ്യത്തെ ക്യാമ്പസുകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സിജെപി വ്യക്തമാക്കി. ഡല്‍ഹിയിലെ കടുത്ത ചൂടില്‍ തുടരുന്ന നിരാഹാര സമരം സോനം വാങ്ചുകിന്റെ
ആരോഗ്യനില അതീവ ഗുരുതരമായി ബാധിച്ചതായി സിജെപി നേതൃത്വം അറിയിച്ചു. ശരീരഭാരം ആറ് കിലോയോളവും, രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞു. എന്നാല്‍, പ്രതിഷേധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം.















