വിമതന്മാര്‍ തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും. എന്ത് തെറ്റാണ് ചെയ്തതെന്ന് പാര്‍ട്ടി വിശദീകരിക്കട്ടേയെന്നായിരുന്നു വി കുഞ്ഞികൃഷ്ണന്റെ പ്രതികരണം.
താന്‍ ചെയ്ത തെറ്റ് എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എന്ത് തെറ്റാണ് ചെയ്തതെന്ന് വ്യക്തമാക്കാതെയാണ് എന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. തെറ്റെന്തെന്ന്
പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ അതിനനുസരിച്ചുള്ള പ്രതികരണം എന്റെ ഭാഗത്ത് നിന്നുണ്ടാകും. തെറ്റ് ചൂണ്ടിക്കാണിക്കാതെ അത് തിരുത്താന്‍ കഴിയില്ലല്ലോ – കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.















