ഏറ്റുമാനൂർ: 1986 മുതൽ 2023 മാർച്ച് 31 വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിലെ അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനായി ഏറ്റുമാനൂർ സബ് രജിസ്ട്രാർ ഓഫീസിൽ നവംബർ 28-ന് അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നവർക്ക് കുറവ് രജിസ്ട്രേഷൻ ഫീസ്
പൂർണ്ണമായും ഒഴിവാക്കി നൽകും. കൂടാതെ, കുറവ് മുദ്രവിലയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ തീർപ്പാക്കാനും റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകാനും സാധിക്കും.
സർക്കാർ തീരുമാനപ്രകാരം, നോട്ടീസ് ലഭിച്ച് 90 ദിവസത്തിനകം തുക അടയ്ക്കാത്ത കേസുകളിൽ 91-ാം ദിവസം റവന്യൂ റിക്കവറി നടപടികൾക്കായി ഫയലുകൾ വില്ലേജ് ഓഫീസിലേക്ക് കൈമാറുന്നതാണ്. അതിനാൽ അണ്ടർ വാല്യുവേഷൻ കേസുകളുള്ളവർ അദാലത്ത് അവസരം പരമാവധി പ്രയോജനപ്പെടുത്തി നടപടികൾ ഒഴിവാക്കണമെന്ന് ഏറ്റുമാനൂർ സബ് രജിസ്ട്രാർ അറിയിച്ചു.
















