പാലാ: അൽഫോൻസിയൻ അക്കാദമി ഓഫ് റിലീജിയസ് സയൻസസിന്റെ പുതിയ അധ്യയന വർഷത്തെ ക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ചടങ്ങിൽ അക്കാദമി ഡയറക്ടർ റവ. ഡോ. ഇമ്മാനുവൽ പരേക്കാട്ട് അധ്യക്ഷത വഹിച്ചു.
പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. ജോസഫ് കരിക്കുളം സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ റവ. ഡോ. ജോസഫ് മുത്തനട്ട് ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും, ശ്രീ കെ. ജെ. പോൾ കാരയ്ക്കമുക്കലേൽ മുഖ്യസന്ദേശം നൽകുകയും ചെയ്തു.
അക്കാദമിയുടെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും സന്യസ്തരും പങ്കെടുത്തു. സിസ്റ്റർ ടെസിന ഡി.എസ്.ടി. ചടങ്ങിൽ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് സഭയോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ടുള്ള പാപ്പൽ ഗാനത്തോടെ സമ്മേളനം സമാപിച്ചു.















