2026 ജൂലൈ 06 തിങ്കൾ മിഥുനം 22
വാർത്തകൾ
📰👉 വഖഫ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മധ്യപ്രദേശ് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങളെ വഖഫ് ബോർഡിലേക്ക് നിയമിച്ചു
📰👉 ആഗോള സാമ്പത്തിക കൂട്ടായ്മയായ ‘ബ്രിക്സ്’ രാജ്യങ്ങളുടെ വനിതാ വർക്കിംഗ് ഗ്രൂപ്പ്, മന്ത്രിതല യോഗങ്ങൾക്ക് കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി ഇന്നു മുതൽ 09 വരെ വേദിയാകും.
📰👉 അമേരിക്കയിൽ തലപൊക്കുന്ന കമ്യൂണിസ്റ്റ് ശല്യം ഇല്ലാതാക്കാൻ കരുതലോടെ ഇരിക്കണമെന്ന് അമേരിക്കൻ സൈന്യത്തെ ഓർമ്മിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ 250 ാംവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
📰👉 ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് അമേരിക്കയുടെ പരമോന്നത ലിബർട്ടി മെഡൽ പുരസ്കാരം സമ്മാനിച്ചു. ലോകമെമ്പാടും മതസ്വാതന്ത്ര്യം, മനുഷ്യന്റെ മനഃസാക്ഷിക്കും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി യുഎസ് നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററാണ് പുരസ്കാരം നൽകിയത്.
📰👉 അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിലെ യുഎസ് അംബാസഡറുടെ ഔദ്യോഗിക വസതി ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിച്ച് അത്താഴവിരുന്നിൽ പങ്കെടുത്തു.
📰👉 ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനുശേഷം ആദ്യമായി നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ-ഇ-മുഹമ്മദ് തലവൻ മസൂദ് അസർ എഴുതിയ കത്തുകൾ പുറത്തുവന്നു. 2025 മെയ് മാസത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ ശൃംഖലയുടെ നട്ടെല്ല് തകർത്തുവെന്ന് ഈ കത്തുകളിൽ ജെയ്‌ഷെ-ഇ-മുഹമ്മദ് തലവൻ വ്യക്തമായി സമ്മതിച്ചിട്ടുണ്ട്.
📰👉 കർണാടകയിൽ മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി. ഓഗസ്റ്റിൽ നിയമസഭാസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തീരുമാനമുണ്ടാകും. ഹൈക്കമാൻഡുമായി കൂടിയാലോചിച്ച് അന്തിമരൂപരേഖ തയ്യാറാക്കും.
📰👉 പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്തെ പ്രകൃതിവാതക വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതിനെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വഴി എൽഎൻജി കപ്പലുകളുടെ ഗതാഗതം പുനരാരംഭിച്ചതോടെയാണ് ഈ നടപടി.
📰👉 കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ആഭ്യന്തര ഓഡിറ്റിന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം.
📰👉 കോട്ടയത്ത് ടിഷ്യൂ പേപ്പർ നിർമാണശാലയിൽ വൻ തീപിടിത്തം. എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. ഫാക്ടറി കോംപ്ലക്സിനുള്ളിൽ പ്രവർത്തിച്ചിരുന്ന ആറോളം കെട്ടിടങ്ങളിൽ മൂന്നെണ്ണം പൂർണമായും കത്തിനശിച്ചതായാണ് പ്രാഥമിക വിവരം.















