📰👉 ക്രിസ്തുമസിന് മുന്നോടിയായി ഒരുക്കങ്ങളുമായി വത്തിക്കാന്‍. ആഘോഷങ്ങള്‍ക്ക് മുന്നോടിയായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ക്രിസ്തുമസ് ട്രീയ്ക്കുള്ള മരം എത്തിച്ചു. 24 മീറ്റർ ഉയരമുള്ള കൂറ്റൻ സിൽവർ ഫിർ മരം ക്രെയിൻ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്. പൊത്തെൻസ പ്രവിശ്യയിലെ തേറനോവ ദി പൊള്ളീനോ നഗരസഭയുടെ കീഴിലുള്ള, കൂഞ്ഞോ ദെല്ലച്ചേറോ വനത്തിന്റെ ഭാഗമായുള്ള ദേശീയോദ്യാനത്തിൽനിന്നാണ് ഈ മരം വത്തിക്കാനിലേക്കെത്തിച്ചത്
📰👉 പ്രധാന് മന്ത്രി ആവാസ് യോജന അര്‍ബന്‍ 2.0’ (PMAY-U 2.0) പദ്ധതി പ്രകാരം 1.75 ലക്ഷം വീടുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍, 1.5 ലക്ഷം വീടുകള്‍ക്ക് കൂടി തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.
📰👉 കരാറില്ലാതെ കെഎസ്ഇബി കാറ്റാടി വൈദ്യുതി വാങ്ങിയത് ഉയർന്ന വിലയ്ക്ക്. രേഖകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത് ഒരു യൂണിറ്റ് വൈദ്യുതിക്ക് 12.50 രൂപയാണ് കെഎസ്ഇബിക്ക് ചെലവായത്
📰👉 കോൺഗ്രസിൽ പഴയകാലത്തെ എ-ഐ ഗ്രൂപ്പ് പോര് അനുസ്മരിപ്പിച്ച് വി.ഡി. സതീശൻ-കെ.സി. വേണുഗോപാൽ പക്ഷംതിരിഞ്ഞ് പോരുമുറുകി. സർക്കാർ ആറുമാസം തികയുന്ന ദിവസം ചേർന്ന മന്ത്രിസഭാ യോഗം അലങ്കോലമാക്കാൻ ആസൂത്രിതശ്രമം നടന്നുവെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തുന്നത്.
📰👉 വാഗ്ദാനം ചെയ്ത പദവികള്‍ വൈകുന്നതില്‍ കേരള കോണ്‍ഗ്രസും മാണി സി. കാപ്പനും പരസ്യമായി അപ്രീതി അറിയിച്ചതോടെ നടപടികള്‍ വേഗത്തിലായി. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫിനും പാലാ എം.എല്‍.എ മാണി സി. കാപ്പനും കാബിനറ്റ് റാങ്കോടെയുള്ള പദവികള്‍ നല്കാന്നല്കാന് യു.ഡി.എഫില്‍ ധാരണയായതായി അറിയുന്നു. പി.ജെ. ജോസഫിനെ കാര്‍ഷിക വികസന സമിതി ചെയര്‍മാനായും മാണി സി. കാപ്പനെ നോര്‍ക്ക വൈസ് ചെയര്‍മാനായും നിയമിക്കാനാണ് ധാരണ.
📰👉 വിവരാവകാശ അപേക്ഷകള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ പിന്നീട് രേഖകളുടെ പകര്‍പ്പുകള്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അഡ്വ. ടി.കെ. രാമകൃഷ്ണന്. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഹിയറിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
📰👉 പക്ഷിപ്പനിക്കെതിരേ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ പുറത്തിറക്കി. ഭോപ്പാലിലെ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൽ (ഐസിഎആർ) നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വാക്സിൻ രാജ്യത്തിനു സമർപ്പിച്ചു.
📰👉 ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ നാലെണ്ണം കാണാനില്ലെന്ന് ബ്രിട്ടീഷ് ഏവിയേഷൻ മാഗസിനായ ഫ്ളൈറ്റ് ഗ്ലോബലിന്റെ റിപ്പോർട്ട്. ഇന്ത്യയുടെ കൈവശം ആകെയുള്ള 36 റഫാൽ വിമാനങ്ങളിൽ 32 എണ്ണം മാത്രമേ നിലവിൽ പ്രവർത്തനക്ഷമമായി ഉള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.
📰👉 അര്‍ജന്റീന ഫുട്ബാള്‍ താരം മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പില്‍ മുന്‍ കായികമന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറങ്ങി. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതി ചേര്‍ക്കുക.
















