പാലാ: പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന ‘ജീവമന്ന സീസൺ 2’ ബൈബിൾ/വിശ്വാസ പരിശീലന പരിപാടിക്കുള്ള പഠന പുസ്തകത്തിന്റെ പ്രകാശനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.
തീർത്ഥാടന കേന്ദ്രങ്ങളും ഇടവകകളും കേന്ദ്രീകരിച്ച് വിശ്വാസികൾക്കായി നടപ്പിലാക്കുന്ന പരിശീലന പദ്ധതിയാണ് ജീവമന്ന. വിശ്വാസ പരിശീലനം, ബൈബിൾ പഠനം, സഭാ പ്രബോധനങ്ങൾ എന്നിവ കൂടുതൽ ലളിതമായി ദൈവജനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീസൺ 2 പഠന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങിൽ രൂപതയിലെ പ്രമുഖ വൈദികരും സഭാ പ്രതിനിധികളും ബന്ധപ്പെട്ട ഭാരവാഹികളും പങ്കെടുത്തു.















