spot_img
spot_img

കെഎൽഎം പ്രവർത്തനങ്ങളെക്കുറിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ച് കിഡ്സ്

Date:

കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി (KIDS)യും കേരള ലേബർ മൂവ്‌മെന്റ് (KLM)യും സംയുക്തമായി കെഎൽഎമ്മിന്റെ പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളും പരിചയപ്പെടുത്തുന്നതിനായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കെഎൽഎമ്മിന്റെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, തൊഴിലാളി ഫോറങ്ങൾ, വിവിധ ക്ഷേമനിധികൾ എന്നിവയെക്കുറിച്ച് സമഗ്രമായ അവബോധം നൽകുന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. കോട്ടപ്പുറം കത്തീഡ്രൽ വികാരി റവ. ഫാ. ഡൊമിനിക് പിൻഹിറോ പരിപാടി ഉദ്ഘാടനം

ചെയ്തു. കെഎൽഎം സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ആമുഖപ്രഭാഷണം നടത്തി. കെഎൽഎം കോട്ടപ്പുറം രൂപതാ പ്രസിഡന്റ് വിൻസെന്റ് ചിറയത്ത് അധ്യക്ഷത വഹിച്ചു. KIDS അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. വിനു പീറ്റർ സ്വാഗതം ആശംസിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിശീലന പരിപാടിയിൽ വിവിധ വിഷയങ്ങളിലായി മൂന്ന് സെഷനുകൾ നടന്നു. ആദ്യ സെഷനിൽ “കെഎൽഎം എന്തിന്? എന്താണ് കെഎൽഎം?” എന്ന വിഷയത്തിൽ കെഎൽഎം സംസ്ഥാന റിസോഴ്സ് ടീം അംഗം ശ്രീമതി മോളി ജോബി ക്ലാസ് നയിച്ചു. കെഎൽഎമ്മിന്റെ രൂപീകരണം, ലക്ഷ്യങ്ങൾ, പ്രവർത്തന മേഖലകളിൽ സംഘടനയുടെ പങ്ക് എന്നിവ സെഷനിൽ വിശദീകരിച്ചു. തുടർന്ന് കെഎൽഎം തൊഴിലാളി ഫോറങ്ങളും വിവിധ ക്ഷേമനിധികളും എന്ന

വിഷയത്തിൽ മുൻ കെഎൽഎം സംസ്ഥാന പ്രസിഡന്റ് ശ്രീ ഷാജു ആന്റണി ക്ലാസ് നയിച്ചു. തൊഴിലാളികൾക്കായി ലഭ്യമായ വിവിധ ക്ഷേമനിധികൾ, അംഗത്വ നടപടികൾ, ആനുകൂല്യങ്ങൾ, തൊഴിലാളി ഫോറങ്ങളുടെ പ്രവർത്തനം എന്നിവയെക്കുറിച്ച് വിശദീകരണം നൽകി. അവസാന സെഷൻ കെഎൽഎം സംസ്ഥാന റിസോഴ്സ് ടീം അംഗം ശ്രീ പൗലോസ് ആലപ്പാട്ട് നയിച്ചു. കെഎൽഎം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി സമൂഹതലത്തിൽ എത്തിക്കുന്നതിനുള്ള വിശദീകരണം നൽകി.
പരിശീലനത്തിന്റെ ഭാഗമായി പങ്കാളികളുടെ സംശയനിവാരണവും ആശയവിനിമയവും നടന്നു. വിവിധ വിഷയങ്ങളിൽ ലഭിച്ച അറിവുകൾ വിലയിരുത്തുന്നതിനായി അവലോകന സെഷനും സംഘടിപ്പിച്ചു. കെഎൽഎം പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നേടുന്നതിനും സംഘടനയുടെ വിവിധ സേവനങ്ങളും ക്ഷേമപദ്ധതികളും അർഹരായ തൊഴിലാളികളിലേക്ക് എത്തിക്കുന്നതിനും പരിശീലനം സഹായകമായി.

spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related