തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനത്തതോടെ അതിശക്തമായ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള
ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മറ്റ് 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ദിവസം കൂടി ശക്തമായ മഴ തുടരും; കാറ്റിനും ഇടിമിന്നലിനും സാധ്യത മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും അതിശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ
കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും അധികൃതർ കശന നിർദ്ദേശം നൽകി.















