മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് വര്‍ധിപ്പിക്കുമെന്ന തമിഴ്‌നാട് സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം. പ്രഖ്യാപനം ദേശീയ താത്പര്യങ്ങള്‍ക്ക് പോലും യോജിക്കാത്തതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. കേരളത്തിന്റെ വിയോജിപ്പ് തമിഴ്‌നാട്
സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ഇറിഗെഷന്‍ ഡിപ്പാര്‍ട്‌മെന്റ് അടിയന്തര യോഗം ചേര്‍ന്നു. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയെന്നും മോന്‍സ് ജോസഫ് പറഞ്ഞു.















