spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 06

spot_img

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 06

Date:

വാർത്തകൾ

👉📰 സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസം കൂടി ഓറഞ്ച് അലർട്ട് തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 08/08/2026 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

👉📰 കോട്ടയം താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിലെ മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 6 വ്യാഴം) അവധി പ്രഖ്യാപിച്ചു.

👉📰 ഇറാനുമായുള്ള തുടർച്ചയായ സൈനിക ഏറ്റുമുട്ടലുകളെ തുടർന്ന് അമേരിക്കയുടെ ആയുധ ശേഖരത്തിൽ അപകടകരമായ വിധത്തിൽ കുറവ് വന്നിട്ടുണ്ടെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പ്രധാന മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്റ്ററുകളിൽ ഏകദേശം 80% തീർന്നുപോയെന്നും യുഎസ് ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

👉📰 ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിൽ മരണസംഖ്യ 1700 കടന്നു. എബോളയുടെ ബൂൻഡിബുഗ്യോ വകഭേദം മൂലമുണ്ടായ രോഗബാധയിൽ ഇതിനകം 1707 പേർ മരിച്ചുവെന്നും 3802 പേരിൽ രോഗം സ്ഥിരീകരിച്ചുവെന്നും ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

👉📰 മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ, ഡീപ്‌ഫേക്ക് വീഡിയോകൾ എന്നിവ പ്രത്യക്ഷപ്പെട്ടതിലും കമ്പനിയുടെ പ്രവർത്തനങ്ങളിലുണ്ടായ വീഴ്ചകളിലും മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞു.

👉📰 എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കവുമായി കേന്ദ്രം. പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാനാണ് നീക്കം. ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും. പാർലമെൻ്റ് സമ്മേളനം നീട്ടാനിടയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

👉📰 പത്തനംതിട്ട ജില്ലയിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അവലോകന യോഗങ്ങളിലും തന്നെ ബോധപൂർവ്വം ഒഴിവാക്കിയെന്ന് ആരോപിച്ച് കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ.

👉📰 യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ലു​ണ്ടാ​യ റ​ഷ്യ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സ്ത്രീ ​കൊ​ല്ല​പ്പെ​ട്ടു. കഴിഞ്ഞ ദിവസമുണ്ടായ ആ​ക്ര​മ​ണ​ത്തി​ൽ പ​ന്ത്ര​ണ്ടി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ എ​ത്തി​യേ​ക്കാ​മെ​ന്ന് വ്യോ​മ​സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ്  ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

👉📰 ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രത്തലവന്മാരുടെയും സഭാധികാരികളുടെയും ക്ഷണം സ്വീകരിച്ച് ലെയോ പാപ്പ നവംബറില്‍ സന്ദര്‍ശനം നടത്തും. മാര്‍പാപ്പയായതിന് ശേഷം ലെയോ പാപ്പ ലാറ്റിൻ അമേരിക്കയിലേക്കു നടത്തുന്ന ആദ്യത്തെ ഔദ്യോഗിക സന്ദർശനമായിരിക്കും ഇത്. നവംബർ 6 മുതൽ 17 വരെ നീളുന്ന 11 ദിവസം നീണ്ട യാത്രയില്‍ മാർപാപ്പ ഉറുഗ്വേ, അർജന്റീന, പെറു എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക.

👉📰 കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി. ഒരു വർഷം കൂടിയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ക്യാബിനറ്റ് സെക്രട്ടറി ടിവി സോമനാഥന്റെയും ആഭ്യന്തര സെക്രട്ടറി ഗോവിഡ് മോഹന്റെയും കാലാവധിയാണ് നീട്ടിയത്. ആഗസ്റ്റ് അവസാനം ഇരുവരും വിരമിക്കാൻ ഇരിക്കെയാണ് കേന്ദ്ര നീക്കം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related