രണ്ടാഴ്ചത്തെ താത്കാലിക യുദ്ധവിരാമമെന്ന പ്രസ്താവന വിപണികള്‍ക്ക് വന്‍ ഊര്‍ജ്ജമാണ് പകര്‍ന്നത്. ആഗോള വിപണികളിലെ ആവേശം ഇന്ത്യന്‍ വിപണികളിലും പ്രതിഫലിച്ചു. ക്രൂഡ് വില കുറഞ്ഞതോടെ ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായി.
ഒരൊറ്റ പ്രഖ്യാപനം ആഗോള വിപണികളിലുണ്ടാക്കിയ ചലനം വലുതാണ്. പ്രസ്താവന വന്ന് ഒരു മണിക്കൂറില്‍ എണ്ണവില താഴേക്ക്. ബാരലിന് 110 ഡോളറിന് മുകളില്‍ നിന്ന ബ്രെന്റ് ക്രൂഡ് വില 14 ശതമാനം കുറഞ്ഞ് 94 ഡോളറിലെത്തി. ഇറാന്‍-റഷ്യന്‍ എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിച്ചത് വിപണിയിലേക്ക് എണ്ണ ഒഴുക്കുമെന്നാണ് പ്രതീക്ഷ.
അധിക എണ്ണ ശേഖരം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് ഭാവിയില്‍ സമാന സാഹചര്യങ്ങളെ നേരിടാന്‍ കരുത്ത് പകരും. എണ്ണ വില കുറഞ്ഞതോടെ ഡോളറിനെതിരെ രൂപയും നില മെച്ചപ്പെടുത്തി. ഡോളറിനെതിരെ 50 പൈസ ഉയര്‍ന്ന് 92 രൂപ 54 പൈസയിലായിരുന്നു വ്യാപാരത്തുടക്കം.















