കാവുംപ്രായിൽ ദേവസ്യ തോമസ് (83 ) ഭൗതിക ശരീരം കോട്ടയം മെഡിക്കൽ കോളേജിന് ദാനം ചെയ്തു.56 വർഷത്തിലേറെയായി കുളമാവിൽ സ്ഥിര താമസക്കാരനും ആദ്യകാല കുടിയേറ്റ കർഷകനുമായിരുന്നു.
മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനും ശരീര ഘടനയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കുമായി മരണ ശേഷം തന്റെ ശരീരം വിട്ട് കൊടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അതിനുള്ള നടപടിക്രമങ്ങളും അദ്ദേഹം പൂർത്തീകരിച്ചിരുന്നു. ജീവിത പങ്കാളിയായ തുടങ്ങനാട് നെല്ലിക്കൽ മേരി തോമസിന്റെയും മക്കളുടെയും പൂർണ സമ്മതത്തോടെയാണ് ഈ മഹത്തായ ദാനം സഫലമാകുന്നത്.
പരേതന്റെ മൃതദേഹം മതപരമായ ചടങ്ങുകൾക്ക് ശേഷം ഇന്നു തന്നെ കോട്ടയം മെഡിക്കൽ കോളേജിന് വിട്ടു നൽകും.
പരേതന്റെ ഭാര്യ മേരി തോമസ് തുടങ്ങനാട് നെല്ലിക്കൽ കുടുംബാംഗമാണ്. പരേതന്റെ മക്കൾ :
സെബാസ്റ്റ്യൻ, മേരി മാത്യു, ജോസ്, ജോജോ, ബിന്ദു, സിന്ധു, പരേതനായ സോജോ.
മരുമക്കൾ :
പരേതയായ ജെസ്സി(അതിരമ്പുഴ), മാത്യു(മരിയാപുരം), ആലിസ്(കഞ്ഞിക്കുഴി), സിബിലി(മൂലമറ്റം), തോമസ്(തോപ്രാംകുടി), അലക്സ് (തങ്കമണി)















