കേവലം ബുദ്ധിപൂർവ്വം മാത്രമായിരിക്കരുത്, മറിച്ച് ഹൃദയപൂർവ്വമായിരിക്കണം നാം ജീവിക്കേണ്ടതെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.എല്ലാവരുടെയും ജീവിതാനുഭവങ്ങളെ അടുത്തറിഞ്ഞ്
കൂടെനിൽക്കാനാണ് നാം പരിശ്രമിക്കേണ്ടത്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പ്രധാന തിരുനാൾ ദിനത്തിൽ രാമപുരം ഫൊറോന പള്ളിയിൽ ആഘോഷമായ തിരുനാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.















