വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒമ്പതാമത് ‘തിരുകുടുംബ സംഗമം’ ഈ മാസം 20-ാം തീയതി ചൊവ്വാഴ്ച ളാലം പഴയ പള്ളിയിൽ (സെന്റ് മേരീസ് ഫൊറോന പള്ളി) വച്ച് നടക്കും. സംഗമത്തിന്റെ വിശദാംശങ്ങൾ സംഘടകർ പാലായിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
പാലായിലും സമീപ പ്രദേശങ്ങളിലുമായി വിവിധ സന്യാസിനി സഭകൾ നടത്തുന്ന ആതുര-പരിചരണ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായാണ് സംഗമം ഒരുക്കുന്നത്. വിവിധ കന്യാസ്ത്രീ മഠങ്ങൾക്കും സ്ഥാപനങ്ങൾക്കും കീഴിൽ സംരക്ഷിക്കപ്പെടുന്ന 550-ൽ പരം വയോജനങ്ങളും 600-ൽ പരം കുട്ടികളും ഉൾപ്പെടെ 1150-ലേറെ പേർ ഈ കൂട്ടായ്മയിൽ ഒത്തുചേരും















