spot_img

കൂത്താട്ടുകുളം ടൗൺ പള്ളിയിൽ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 18 മുതൽ 28 വരെ

spot_img

Date:

കൂത്താട്ടുകുളം: പ്രശസ്ത തീർത്ഥാടനകേന്ദ്രമായ കൂത്താട്ടുകുളം ടൗൺ തിരുകുടുംബ കത്തോലിക്കാ ഫൊറോന പള്ളിയിൽ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 18 മുതൽ 28 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

ഒക്ടോബർ 18-ന് വൈകുന്നേരം 5-ന് പാലാ രൂപത വികാരി ജനറാൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് തിരുനാളിന് കൊടിയേറ്റുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ആഘോഷമായ തിരുക്കർമ്മങ്ങളും നടക്കും.

തിരുനാൾ ദിവസങ്ങളിൽ ദിവസവും രാവിലെ 5.30, 7.00, 10.00, വൈകുന്നേരം 5.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന, നൊവേന, വാഴ്വ് എന്നിവയും വൈകുന്നേരം 6.30-ന് 1001 എണ്ണത്തിരി തെളിക്കൽ ശുശ്രൂഷയും ഉണ്ടായിരിക്കും.

പ്രധാന തിരുനാൾ തലേന്നായ ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ 10-ന് മാർ ജേക്കബ് മുരിക്കന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവ നിർവ്വഹിക്കും. വൈകുന്നേരം 6.45-ന് ടൗൺ ചുറ്റി ആഘോഷമായ തിരുനാൾ പ്രദക്ഷിണവും തുടർന്ന് ആകാശവിസ്മയവും നടക്കും.

പ്രധാന തിരുനാൾ ദിവസമായ 28-ന് രാവിലെ 10-നുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്കും നൊവേന പ്രാർത്ഥനയ്ക്കും ശേഷം ഭക്തജനങ്ങൾക്ക് വിശുദ്ധന്റെ അപൂർവ്വ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് വികാരി ഫാ. ജെയിംസ് കുടിലിൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് മരോട്ടിക്കൽ എന്നിവർ അറിയിച്ചു.

തിരുനാൾ കമ്മിറ്റി അംഗങ്ങൾക്കൊപ്പം കൈകാരന്മാരായ റ്റോമി ജോൺ കിഴക്കേകോഴിപ്ലാക്കിൽ, ജോസ് വർഗ്ഗീസ് വെള്ളിരിങ്ങൽ, ഷാജി തോമസ് ഇരട്ടയാനിയ്ക്കൽ, സ്റ്റീഫൻ ചിറയിൽ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related