രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ദിനമായ ഇന്ന് മാധ്യസ്ഥം തേടി ആയിരങ്ങൾ രാമപുരത്ത് എത്തും. രാമപുരം ഫൊറോന പള്ളിയിൽ ഇന്ന് രാവിലെ 5 .15 നും , 6 മണിക്കും ,7. 15 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും .9 മണിക്ക് നേർച്ച ഭക്ഷണം വെഞ്ചിരിപ്പ് തുടർന്ന് നാലുമണിവരെ തുടർച്ചയായി പള്ളി മൈതാനിയിൽ സജ്ജീകരിച്ചിട്ടുള്ള ബൂത്തുകളിൽ നേർച്ച ഭക്ഷണ വിതരണം നടത്തും .
10 മണിക്ക് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും സന്ദേശവും 11 .45 ന് പാലാ രൂപത D.C.M.S തീർത്ഥാടന പദയാത്രയ്ക്ക് സ്വീകരണം. 12 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 2 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം ,നൊവേന, ലദീഞ്ഞ് റവ .ഫാ. തോമസ് കിഴക്കേ കൊല്ലിത്താനം . 4 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം റവ .ഫാ. മാത്യു പനങ്ങാട്ട് .
തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് രാമപുരത്തേക്കും തിരിച്ചും പ്രത്യേക ബസ് സർവീസുകൾ ഉണ്ടായിരിക്കും. സ്വകാര്യ വാഹനങ്ങളിൽ വരുന്ന തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം സ്കൂൾ ഗ്രൗണ്ടിൽ ക്രമീകരിച്ചിട്ടുണ്ട്
ഇന്നലെ രാവിലെ 9 മണിക്ക് റവ ഫാ ജോസഫ് തേവർ പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. 11 മണിക്ക് പാലാ രൂപത മുഖ്യ വികാരി ജനറൽ മോൺ ഡോ ജോസഫ് തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകി. വൈകുന്നേരം 4. 30ന് റവ .ഫാ .തോമസ് തയ്യിൽ ആഘോഷമായ സുറിയാനി കുർബാന അർപ്പിച്ചു. 6 മണിക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം നടത്തി.















