spot_img

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട സംഭവത്തിൽ പ്രതികരണവുമായി ഹർജിക്കാരൻ കെ എം ഷാജഹാൻ

spot_img

Date:

കോടതി വിധി വി എസ് അച്യുതാനന്ദനും സിപിഎമ്മിന്‍റെ ജീർണ്ണതക്കെതിരെ പോരാടുന്ന കമ്മ്യൂണിസ്റ്റുകൾക്കും സമർപ്പിക്കുന്നുവെന്ന് കെ എം ഷാജഹാൻ പറഞ്ഞു. സിപിഎം കേന്ദ്ര നേതൃത്വം അഴിമതിക്കാരനായ പിണറായിയെയും മരുമകനെയും ചവറ്റുകുട്ടയിൽ തള്ളാൻ തയ്യാറാകണം, അല്ലെങ്കിൽ പാർട്ടി കുഴിച്ചുമൂടപ്പെടുമെന്ന് അദ്ദേഹം പ്രതികരിച്ചു. മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണ ഉത്തരവിനെതിരെ പിണറായി വിജയൻ സമർപ്പിച്ച അപ്പീലിന് ഹൈക്കോടതി അനുമതി നിഷേധിച്ച സംഭവത്തിലാണ് കെ എം ഷാജഹാന്‍റെ പ്രതികരണം.

അഡ്വക്കറ്റ് ജനറൽ രാജു ബാബുവിന് ലജ്ജയുണ്ടെങ്കിൽ സ്ഥാനം രാജിവെക്കണമെന്ന് കെ എം ഷാജഹാൻ ആവശ്യപ്പെട്ടു. വി ഡി സതീശൻ പിണറായിക്ക് വേണ്ടിയാണോ ഭരിക്കുന്നത് എന്ന് വ്യക്തമാക്കണം. ഇടതു വലത് മുന്നണിയുടെ ഒത്തുകളിക്കെതിരായ വിധിയാണിത്. കോടതിയെ വഞ്ചിച്ച് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞു. സർക്കാരിൻറെ അഭിഭാഷകനായ രാജു ബാബുവിനെ നിയന്ത്രിച്ചത് പിണറായിയുടെ അഭിഭാഷകരാണ്. അഴിമതി മൂടിവെക്കാനുള്ള ഇടതു വലത് ശ്രമത്തിന്റെ മസ്തകം തകർത്ത വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന പൊതുപ്രവർത്തകർക്ക് ഊർജ്ജം നൽകുന്ന വിധിയാണിത്. കേരള ഹൈക്കോടതി സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നുവെന്നും കെ എം ഷാജഹാൻ പറഞ്ഞു.

കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്ന് നേരത്തെ സർക്കാർ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞിരുന്നു. പിണറായിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടത്. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിക്കുകയുണ്ടായി. അതേസമയം പിണറായിക്കെതിരെ എഫ്‌ഐആർ ഇട്ടതിൽ പ്രശ്‌നം എന്തെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. അപ്പീലിനുള്ള അനുമതി കോടതി തള്ളിയതോടെ പിണറായിക്ക് അനുകൂലമായി നിലപാടെടുത്ത സ‍‍‍ര്‍ക്കാരും കോടതിയിൽ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related