ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾ അനിയന്ത്രിതമായി വർദ്ധിപ്പിക്കുന്നത് തടയുന്നതിനുള്ള നിയന്ത്രണ ചട്ടങ്ങൾക്ക് അന്തിമരൂപം നൽകിയതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കരട് ചട്ടങ്ങൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം പരമോന്നത കോടതിയിൽ വ്യക്തമാക്കി.
വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്കുകൾക്കെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.















