📰👉 വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് അന്തിമരൂപം നൽകിയതായും അവ പ്രസിദ്ധീകരിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചതായും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
📰👉 മൂന്നു പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശേരി വാഹനാപകടക്കേസില് പ്രതി സുഹൈല് സജീവിന്റെ ജാമ്യാപേക്ഷയില് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
📰👉 പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. സ്വകാര്യസ്ഥാപനത്തിന്റെ ക്യുആർ സ്കാനർ ഉപയോഗിച്ച് ജീവനക്കാർ ഏഴു ലക്ഷം രൂപയിലധികം തട്ടി. ടോൾ പ്ലാസ മാനേജരുടെ പരാതിയിൽ പന്തീരാങ്കാവ് പൊലീസ് കേസെടുത്തു.
📰👉 സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. കേസിൽ രണ്ട് റെയ്ഡുകൾ നേരത്തെ ഇ.ഡി നടത്തിയിരുന്നു.
📰👉 ലോക്സഭാസീറ്റെണ്ണം കൂട്ടി വനിതാസംവരണം നടപ്പാക്കാനും അതിന്റെ മറവിൽ മണ്ഡലപുനർവിഭജനം നടപ്പാക്കിയെടുക്കാനുമുള്ള ഭരണഘടനാ ഭേദഗതിക്കായി പാർലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിക്കാൻ വീണ്ടും നീക്കം. ഈ മാസം അവസാനം ചേരുമെന്നാണ് അഭ്യൂഹം.
📰👉 റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ലെയോ പതിനാലാമൻ മാർപാപ്പ ഫോണിൽ സംസാരിച്ചു. യുക്രെയ്നിലെ ഖേർസൺ മേഖലയിലുള്ള ഒലേഷ്കി നഗരത്തിലെ ഗുരുതരമായ മാനുഷിക സാഹചര്യങ്ങളിൽ മാർപാപ്പ തന്റെ തീവ്രമായ ആശങ്ക രേഖപ്പെടുത്തി.
📰👉 നിർമിതബുദ്ധി (എഐ) ഏജന്റുകൾ അനുമതിയില്ലാതെ ഇന്ത്യൻ സ്ഥാപനങ്ങളുടെ സിസ്റ്റങ്ങളിലേക്കും പ്രവേശനം നേടിയതായി കേന്ദ്ര ഏജൻസിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ആണ് മുന്നറിയിപ്പ് പുറത്തിറക്കുകയും ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളത്
📰👉 അതിവേഗത്തിൽ പോകുന്ന വാഹനങ്ങളെ കണ്ടെത്താനും നടപടി സ്വീകരിക്കാനും എന്തു സംവിധാനമാണുള്ളതെന്ന് ഹൈക്കോടതി. അത്തരമൊരു സംവിധാനം വേണ്ടേ? നെടുമ്പാശ്ശേരിയിൽ അതിവേഗത്തിൽ കാറോടിച്ച് മൂന്നുപേരുടെ ജീവൻകവർന്ന ചെറുപ്പക്കാരൻ മുൻപ് 240 കിലോമീറ്റർ വേഗത്തിൽവരെ വാഹനം ഓടിച്ചിട്ടുണ്ട്
📰👉 സർക്കാർ അനുമതിയോ മറ്റു രേഖകളോ ഇല്ലാതെ കണ്ണൂരിൽ കിഫ്ബി ഏറ്റെടുത്തത് 2074 ഏക്കർ ഭൂമി. വ്യവസായ പാർക്കിന് എന്ന പേരിൽ സിഇഒയായിരുന്ന ഡോ.കെ.എം. ഏബ്രഹാമിന്റെ കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് 1000 ഏക്കറിന് 2489 കോടി രൂപ നിരക്കിൽ 2074 ഏക്കർ ഭൂമി ഏറ്റെടുത്തത്
📰👉 വന്യജീവി ആക്രമണങ്ങള്ക്കിരയാകുന്നവരുടെ ആശ്രിതര്ക്ക് പെന്ഷന് നല്കുന്ന പദ്ധതി സര്ക്കാരിന്റെ പരിഗണനയിലാണെന്നാണ് കഴിഞ്ഞദിവസം വനംമന്ത്രി നിയമസഭാ ചോദ്യോത്തരത്തിന് നല്കിയ മറുപടി.















