spot_img

മാലിന്യക്കൂമ്പാരം മാറി പൂന്തോട്ടമായി; കടുത്തുരുത്തിയിൽ മാതൃകയായി സെന്റ് ആഗ്നസ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും

spot_img

Date:

കടുത്തുരുത്തി: വിദ്യാര്‍ഥികള്‍ പൂമ്പാറ്റകളായപ്പോള്‍, കുട്ടകുഴി പൂന്തോട്ടമായി. അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങി. കാടും പള്ളയും മൂടി മാലിന്യം നിറഞ്ഞ കിടന്ന പ്രദേശം ഇന്ന് നാടിന്റെ അഭിമാനകാഴ്ച്ചയായി. മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളുമാണ് നാടിനും നാട്ടുകാര്‍ക്കും മാതൃകയും അഭിമാനവുമായ നേട്ടത്തിന് പിന്നില്‍. മുട്ടുചിറ ജംഗ്ഷനില്‍ നിന്നും സ്‌കൂളിലേക്കു പോകുന്ന വഴിക്കാണ് മൂന്ന് നാട്ടിലെ പ്രധാന മൂന്ന് വീചികള്‍ സംഗമിക്കുന്ന ജംഗ്ഷനുള്ളത്. ഇവിടെ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ ഒന്നേകാല്‍ സെന്റോളം സ്ഥലം ഉപയോഗശൂന്യമായി കിടന്നിരുന്നു. ഇതിനകത്തായി മാടകടയും പ്രവര്‍ത്തിച്ചിരുന്നു. കാലാകാലങ്ങളായി വേണ്ടത്ര ശ്രദ്ധയില്ലാതെ കിടന്നിരുന്ന ഇവിടെ കാലക്രമത്തില്‍

കാടും പള്ളയും മൂടി മാലിന്യകേന്ദമായി മാറിയിരുന്നു. രാത്രിയില്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ ഇവിടം ഇരുട്ടിന്റെ മറവില്‍ മദ്യപസംഘത്തിന്റെ കൂടാരമായി ഏറേകാലങ്ങളോളം മാറി. മുട്ടുചിറ റൂഹാദ്കുദിശ് ഫൊറോനാ പള്ളിയിലേക്കും എച്ച്്ജിഎം ആശുപത്രിയിലേക്കും സമീപത്തെ മറ്റു സ്‌കൂളുകളിലേക്കുമെല്ലാമുള്ള പ്രധാനവഴികളിലാണ് ഇത്തരമൊരു ഇരുണ്ട പ്രദേശം കിടന്നിരുന്നത്. പിന്നീട് കട നടത്തിയിരുന്ന ആള്‍ മരിച്ചതോടെ ആരും തിരിഞ്ഞു നോക്കാനില്ലാതെ പ്രദേശം കൂടുതല്‍ ദുര്‍ബലമായി. ഇതിനിടെയാണ് സ്‌കൂളിലെ അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളുമായ സിസ്റ്റര്‍ ജോസ്‌ലിന്‍ ഡിഎസ്‌ജെയും ജൂലിയ ജോസഫും ഇവിടം സ്‌കൂളിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്തു വൃത്തിയാക്കിയെടുക്കാമെന്ന ആശയവുമായി പ്രധ്യാനധ്യപിക സില്‍ജ മാത്യുവിനെ സമീപിക്കുന്നത്. പ്രധാനാധ്യാപികയും സഹപ്രവര്‍ത്തകരായ മറ്റു അധ്യാപകരുമെല്ലാം പരിപൂര്‍ണ പിന്തുണയുമായി ഒപ്പം നിന്നതോടെ പിന്നീട് കാര്യങ്ങള്‍ ശരവേഗത്തിലായി. തെങ്ങിന്‍കുറ്റിയും കുപ്പികളും പ്ലാസ്റ്റിക്കും

മാലിന്യങ്ങളുമെല്ലാം നീക്കുകയെന്നത് ശ്രമകരമായ ജോലിയായിരുന്നു. ഇതിനായി ജെസിബി ഉപയോഗപെടുത്തി. ഇടിഞ്ഞു പൊളിഞ്ഞു കിടന്ന സ്ഥലത്തിന്റെ വശങ്ങളില്‍ സംരക്ഷണഭിത്തി പുന:സ്ഥാപിച്ചു, ഭിത്തി കെട്ടി, രണ്ട് ലോഡ് മണ്ണിറക്കി സ്ഥലം വൃത്തിയാക്കിയെടുത്തു. തുടര്‍ന്ന് പുല്ലുകളും ഔഷധ ചെടികളും വച്ചു പിടിപ്പിച്ചു. ആമ്പല്‍കുളം, ഊഞ്ഞാല്‍ എന്നിങ്ങനെ ഇവിടം മനോഹരമാക്കാന്‍ എന്തൊക്കെ ചെയ്യാനാവുമോ അതെല്ലാം പൂര്‍ത്തിയാക്കി. സ്‌കൂളിന്റെ മുറ്റത്തായി മണ്ണും ചെളിയും പിടിച്ചു കിടന്നിരുന്ന ഉരുളന്‍ കല്ലുകള്‍ വാരിയെടുത്ത കുട്ടികള്‍ ഇവയെല്ലാം കഴുകിയെടുത്ത് ഇവിടെയെത്തിച്ചു നിരത്തി. ഇവിടം പച്ചപ്പാക്കുകയെന്ന ആശയം അധ്യാപകരുടെതായിരുന്നെങ്കിലും അദ്ധ്വാനം വിദ്യാര്‍ഥികളുടേതായിരുന്നു. മൂന്ന് വശങ്ങളിലായുള്ള സംരക്ഷണഭിത്തിയില്‍ പ്രകൃതി സ്‌നേഹത്തിന്റെ വാചകങ്ങളും കുട്ടികള്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. ഇത്തരത്തില്‍ ഇവിടെ ഒരുക്കിയെടുക്കുന്നതിനായി പണം കണ്ടെത്തിയതിന് പിന്നിലും കുട്ടികളുടെ തങ്കമനസ്സുണ്ട്. പലരും തങ്ങളുടെ സ്വകാര്യ നിക്ഷേപങ്ങളായ കുടുക്കകള്‍ വീട്ടില്‍ നിന്നുമെടുത്ത് കൊണ്ടുവന്നു അധ്യാപകര്‍ക്ക് കൈമാറി. ഇതിലൂടെ 12,500 രൂപയോളം ലഭിച്ചു. 50,000 ത്തോളം രൂപ ചിലവായ പ്രവര്‍ത്തിയുടെ ബാക്കി പണം സമീപവാസകളും സ്ഥല ഉടമ ജോര്‍ജ് മുരിക്കനും അധ്യാപകരുമെല്ലാം ചേര്‍ന്നാണ് കണ്ടെത്തിയത്. പിടിഎ പ്രസിഡന്റ് ഷിനോജ് മാത്യുവും പിന്തുണയുമായി ഒപ്പം നിന്നു. സമീപവാസിയായ കീരിക്കുന്നേല്‍ തമ്പിയാണ് ഇവിടെ ചെടികള്‍ നനയ്ക്കുന്നതിനു മറ്റുമുള്ള ആവശ്യങ്ങള്‍ക്കുള്ള വെള്ളം നല്‍കുന്നത്. ഗാന്ധിജയന്തിദിനത്തില്‍ മന്ത്രി മോന്‍സ് ജോസഫ് വിദ്യാര്‍ഥികളൊരുക്കിയ പൂന്തോട്ടം ഉദ്ഘാടനം ചെയ്തു നാടിന് സമര്‍പിക്കും. തുടര്‍ന്ന് സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ് വിദ്യാര്‍ഥികള്‍ക്ക് പൂന്തോട്ടത്തിന്റെ ചുമതല കൈമാറും. പിന്നീട് ഇവിടം പരിപാലിക്കേണ്ടതിന്റെയും ചെടികള്‍ക്ക് വെള്ളമൊഴിക്കേണ്ടതിന്റയുമെല്ലാം ഉത്തരവാദിത്വം ഇവര്‍ക്കാവും.

മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ വൃത്തിയാക്കിയെടുത്ത് പൂന്തോട്ടമൊരുക്കുന്ന പ്രദേശം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related