തിരുവനന്തപുരം: ലയണൽ മെസിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനത്തിന്റെ പേരിലുണ്ടായ തട്ടിപ്പിൽ അന്വേഷണം നടത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും മറ്റ് ഏജൻസികളുടെ അന്വേഷണം ഉൾപ്പെടെ പ്രഖ്യാപിക്കുക.
വിഷയത്തിൽ ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ജിഎസ്ടി വകുപ്പ് പ്രത്യേക അന്വേഷണസംഘത്തെ (SIT) നിയോഗിച്ചിട്ടുണ്ട്. ജിഎസ്ടി തട്ടിപ്പ് നടന്നതായി നേരത്തെ കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും പിന്നീട് അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഇത് കാരണം
സർക്കാരിന് 22 കോടി രൂപയിലധികം നഷ്ടമുണ്ടായിട്ടുണ്ട്. അന്വേഷണം മരവിപ്പിച്ചതിന്റെ കാരണം ഉൾപ്പെടെ പ്രത്യേക സംഘം പരിശോധിക്കും. കായിക വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലെ തുടർനടപടികൾ പെട്ടെന്ന് തന്നെ പ്രഖ്യാപിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
















