തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 21 വ്യാഴാഴ്ച നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും 4 കിലോ വീതം സൗജന്യ അരി വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഓണാഘോഷങ്ങൾക്ക് ശേഷം ഓഗസ്റ്റ് 22 മുതൽ സ്കൂളുകൾ ഓണം അവധിക്കായി അടയ്ക്കും. അവധിക്ക് ശേഷം ഓഗസ്റ്റ് 31 തിങ്കളാഴ്ചയായിരിക്കും സ്കൂളുകൾ വീണ്ടും തുറന്ന്
പ്രവർത്തനമാരംഭിക്കുക. ഓണാഘോഷ ദിവസമായ ഓഗസ്റ്റ് 21-ന് വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോം നിർബന്ധമല്ലെന്നും സ്കൂൾ അധികൃതർക്ക് ആഘോഷങ്ങൾ ഭംഗിയായി സംഘടിപ്പിക്കാമെന്നും നിർദ്ദേശമുണ്ട്.
















