കർഷകർ അന്നദാതാക്കൾ..:ഫാ.ജോസ് വള്ളോംപുരയിടം. ചേർപ്പുങ്കൽ: അന്ന ദാതാക്കളായ കർഷകർ സമൂഹത്തിൽ ആദരിക്കപ്പെടേണ്ടവരാണെന്ന് ചേർപ്പുങ്കൽ ഫൊറോന പള്ളി വികാരി ജോസ് വള്ളം അഭിപ്രായപ്പെട്ടു ഇൻഫാം ചേർപ്പുങ്കൽ ഗ്രാമസമിതിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക ദിനാചരണം. ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ജോർജ്
മുണ്ടു വാലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ഇൻഫാം പാലാ കാർഷിക ജില്ല സെക്രട്ടറി യോ തോമസ് മറ്റം മുഖ്യപ്രഭാഷണം നടത്തി.മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട സിജി വടാ തുരുത്തേലിനെ ഡയറക്ടർ ഫാ. ജോസ് വള്ളോം പുരയിടം പൊന്നാട അണിയിച്ച്
ആദരിച്ചുഎസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ഇൻഫാം പ്രവർത്തകരുടെ മക്കളെ ചടങ്ങിൽ ആദരിച്ചു. ഇൻഫാമിന്റെ അടുക്കളത്തോട്ട പരിപാടിയുടെ ഭാഗമായുള്ള പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം കാർഷിക ജില്ലാ സെക്രട്ടറി തോമസ് മറ്റ് നിർവഹിച്ചു. കോഡിനേറ്റർ ജയ്സൺ ജോസഫ് സ്വാഗതവും സെക്രട്ടറി ജോർജുകുട്ടി കൊല്ലംപറമ്പിൽനന്ദിയും രേഖപ്പെടുത്തി.
















