തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നതെന്ന് ഹൈക്കോടതി.സുരക്ഷാ ജീവനക്കാരുടെ അഭാവമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനം അനിവാര്യമെന്നും കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി
എന്നിവരാണ് നേരിട്ട് സന്ദർശനം നടത്തിയത്.158 അറ്റൻഡർമാർ വേണ്ടയിടത്ത് 127 പേർ മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല മാനസികാരോഗ്യകേന്ദ്രത്തില്‍
പാചകത്തൊഴിലാളികളില്ല. പാചകം ചെയ്യുന്നതും ഈ അറ്റൻഡർമാർ തന്നെയാണ്. സുരക്ഷ ജീവനക്കാരുടെ അഭാവവും അറ്റൻഡർമാർക്ക് ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വരുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട് കോടതി വ്യക്തമാക്കി.















