ജന്തർ മന്തറിൽ മുഖം തിരിച്ചറിയാനുള്ള സംവിധാനം സ്ഥാപിച്ചു. നാല് യൂണിറ്റുകളാണ് സ്ഥാപിച്ചത്. അക്രമികളെ തിരിച്ചറിയാനാണ് പൊലീസിൻ്റെ നീക്കം. സമരം അട്ടിമറിക്കാൻ നുഴഞ്ഞുകയറ്റക്കാർ
ശ്രമിക്കുന്നു വെന്ന് വ്യാപക ആരോപണമുണ്ട്. സമരവേദിയുടെ എൻട്രി, എക്സിറ്റ് പോയിൻ്റുകളിൽ ആണ് FRS സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. സാധാരണ പ്രതിഷേധക്കാർക്കുള്ളതല്ല ഈ നിരീക്ഷണ
സംവിധാനം, മറിച്ച് പ്രതിഷേധത്തിൽ നുഴഞ്ഞുകയറാനും ക്രമസമാധാനം തകർക്കാനും ശ്രമിച്ചേക്കാവുന്ന ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ചറിയുന്നതിനാണ് ഇത് ഉദ്ദേശിക്കുന്നതെന്ന് അവർ പറഞ്ഞു.















