വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യത കുറവ് എല്ലാ സംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല.
വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വൈദ്യുതി ഉപയോഗത്തില്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും രാത്രിയിലെ ആഢംബര ലൈറ്റ് ഉപയോഗം കുറയ്ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പവർകട്ടിന് മുന്നറിയിപ്പ്
നൽകണമെന്ന് ഉദ്യോഗസ്ഥരോട് കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി സത്യസന്ധമായി വിലയിരുത്തുന്ന ആരും സർക്കാരിനെ കുറ്റം പറയില്ല. കൃത്യമായി പറഞ്ഞാൽ ആര്യാടൻ കൊണ്ടുവന്ന കരാർ റദ്ദാക്കിയതിൻ്റെ ഇംപാക്ട് ഇപ്പോഴാണ് മനസിലാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.















