കോട്ടയം: ഒരു കാലത്ത് മികച്ച സേവനത്തിന് പേരു കേട്ടിരുന്ന അതിരമ്പുഴ ഫാമിലി ഹെൽത്ത് സെന്റർ ഇന്ന് കടുത്ത അധികൃത അനാസ്ഥയിൽ. കോട്ടയം മെഡിക്കൽ കോളേജും ജില്ലാ ആശുപത്രിയും സ്ഥാപിക്കപ്പെടുന്നതിനും മുൻപേ പ്രവർത്തനം ആരംഭിച്ച ചരിത്രമുള്ള ഈ സർക്കാർ ആശുപത്രിയാണ് ഇന്ന് നാഥനില്ലാ അവസ്ഥയിലായിരിക്കുന്നത്.
കാണക്കാരി, ഏറ്റുമാനൂർ, അതിരമ്പുഴ, നീണ്ടൂർ, ആർപ്പുക്കര തുടങ്ങിയ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയ കേന്ദ്രമാണിത്.















