പാലാ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പാലാ മണ്ഡലം ശിൽപശാല മേവട വ്യാപാരഭവൻ ഹാളിൽ നടന്നു. വികസിത ഭാരതം എന്ന സങ്കല്പം ജനങ്ങളിലെത്തിക്കുന്നതിനും സേവന പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിനുമാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനായി ദീപപ്രകാശനം, പ്രസംഗ-ചിത്രരചന മത്സരങ്ങൾ, റീൽസ്-നാടക മത്സരങ്ങൾ, അങ്കണവാടി-ആശാ പ്രവർത്തകരെ ആദരിക്കൽ, ബൈക്ക് റാലി, രക്തദാന ക്യാമ്പുകൾ തുടങ്ങിയ നിരവധി പരിപാടികൾ ശിൽപശാലയിൽ ആസൂത്രണം ചെയ്തു.
ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് അധ്യക്ഷത വഹിച്ച സമ്മേളനം കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രഭാരി അരുൺ മൂലേടം മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സംസ്ഥാന സമിതി അംഗം രഞ്ജിത്ത് ജി., ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ജില്ലാ സെക്രട്ടറി ജയരാജു, മണ്ഡലം ജനറൽ സെക്രട്ടറി പി.ആർ. മുരളീധരൻ, മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, സുരേഷ് ബി., ഐ.ടി. സെൽ കോ ഓർഡിനേറ്റർ രതീഷ് പഴയവീട് തുടങ്ങിയവരെ വിവിധ വിഭാഗങ്ങളുടെ കൺവീനർമാരായി യോഗം നിശ്ചയിച്ചു.















