spot_img

ഇന്ത്യാ സഖ്യത്തിന്റെ ‘ജനകീയ കുറ്റവിചാരണ’ മാറ്റിവെച്ചതിനെ പരിഹസിച്ച് ബി.ജെ.പി; മാറ്റിയത് മുന്നണിയിലെ അസ്വാരസ്യം മൂലമെന്ന് സംബീത് പത്ര

spot_img

Date:

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഇന്ത്യാസഖ്യം ഇന്ന് പ്രഖ്യാപിച്ച ജനകീയ കുറ്റവിചാരണ മാറ്റിയതിനെ പരിഹസിച്ച് ബി ജെ പി. പ്രതികൂല കാലാവസ്ഥയാണ് ഇന്നത്തെ പരിപാടി നാളത്തേക്ക് മാറ്റാൻ കാരണമായി ഇന്ത്യ സഖ്യം പറഞ്ഞതെങ്കിലും ഐക്യമില്ലായ്മയാണ് കാരണമെന്നാണ് ബി ജെ പിയുടെ പരിഹാസം.

പ്രതികൂല കാലാവസ്ഥയും മഴയുമൊന്നുമല്ല, ഇന്ത്യ മുന്നണിക്കുള്ളിലെ അസ്വാരസ്യവും ഐക്യമില്ലായ്മയുമാണ് പരിപാടി മാറ്റാൻ കാരണമെന്നാണ് ബി ജെ പി ദേശീയ വക്താവ് സമ്പീത് പത്ര അഭിപ്രായപ്പെട്ടത്. കുറ്റവിചാരണ മാറ്റിവച്ചത് പാർട്ടികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലമാണ്. പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പലരും പിന്മാറിയെന്നും സമ്പീത് പത്ര കൂട്ടിച്ചേർത്തു. പാർലമെന്‍റിനെ അപമാനിക്കുന്നതിനോട് ആ മുന്നണിയിലെ പലരും എതിർപ്പ് അറിയിച്ചു.

മോക്ക് പാർലമെന്‍റ് എന്ന പേര് ജനകീയ കുറ്റവിചാരണയാക്കി മാറ്റിയത് പോലും ഈ സമ്മർദ്ദം കൊണ്ടെന്നും സമ്പിത് പത്ര ആരോപിച്ചു. രാംലീല മൈതാനത്ത് നവംബർ 1 പ്രഖ്യാപിച്ച മഹാറാലിക്കെത്തുന്നവരെ തടയുന്നുവെന്ന കോൺഗ്രസ് ആരോപണവും ബി ജെ പി തള്ളി. ഒരിടത്തും ആരെയും തടയുന്നില്ല. അങ്ങനെ തടയുന്നുണ്ടെങ്കിൽ അതിന്‍റെ തെളിവ് ഹാജരാക്കാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നുവെന്നും സമ്പീത് പത്ര വ്യക്തമാക്കി. റാലിക്ക് ആളെ കിട്ടാത്തതിനാൽ വ്യാജപ്രചാരണം നടത്തുകയാണെന്നും സമ്പീത് പത്ര കൂട്ടിച്ചേർത്തു

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related