പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി. ഫ്രാൻസിസ് അസീസിയുടെ തിരുനാളും ഒക്ടോബർ 31 ശനിയാഴ്ച ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക തിരുക്കർമ്മങ്ങളും പ്രാർത്ഥനകളും പള്ളിയിൽ ക്രമീകരിച്ചിട്ടുണ്ട്.
ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 3.45-ന് വി. ഫ്രാൻസിസ് അസീസിയുടെ തിരുസ്വരൂപവും രൂപക്കൂടും വെഞ്ചിരിക്കും.
വൈകുന്നേരം 4.00-ന് റവ. ഫാ. മാത്യു വെണ്ണായിപ്പിള്ളിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന എന്നിവ നടക്കും. തുടർന്ന് ജപമാല പ്രദക്ഷിണവും നേർച്ച വിതരണവും ഉണ്ടായിരിക്കും.
കൂടാതെ അന്നേ ദിവസം രാവിലെ 5.30, 7.00, 9.30, വൈകുന്നേരം 6.30 എന്നീ സമയങ്ങളിലും ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്.















