പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കൾ രാജ്യത്തെ വികസിത രാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണെന്നും ചിലർക്കത് ഇഷ്ടപ്പെടുന്നില്ലെന്നും ഗുജറാത്തിലെ
ബനസ്കന്തയിലെ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പ്രതിസന്ധിയിലാകുന്നതിന് ആഗ്രഹിക്കുന്നവരാണ് അവരെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ പ്രതിസന്ധിയില്‍ ചിലര്‍ സന്തോഷിക്കുന്നു. ഗൾഫ് മേഖലയിലെ പ്രതിസന്ധി കാരണം വളത്തിനും
പാചകവാതകത്തിനും ക്ഷാമമുണ്ടെന്ന് ചിലർ വ്യാജ പ്രചരണം നടത്തുന്നു. മോദിയെ അപകീർത്തിപ്പെടുത്തലായിരുന്നു അരുടെ ലക്ഷ്യം. എന്നാൽ അതൊക്കെ പാളി. ജനങ്ങള്‍ തന്നിലര്‍പ്പിച്ച വിശ്വാസം അവസാന ശ്വാസം വരെ പുലര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















