spot_img

പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് വിന്നേഴ്സ് & ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

Date:

പാലാ: പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CSIP) സംഘടിപ്പിച്ച വിന്നേഴ്സ് & ഫ്രഷേഴ്സ് ഡേ ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പാലാ രൂപത മെത്രാനും ഇൻസ്റ്റിറ്റ്യൂട്ട് രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ പുതിയ ചാപ്പലിന്റെ ആശീർവാദ കർമ്മവും അദ്ദേഹം ഇതോടൊപ്പം നിർവ്വഹിച്ചു. സി.എസ്.ഐ.പി ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവർക്കുള്ള പുരസ്കാര വിതരണവും നടന്നു.

ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ഡോ. വി. വി. ജോർജുകുട്ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ മാനേജർ മോൺ. സെബാസ്റ്റ്യൻ വേത്തനാഥ് അധ്യക്ഷത വഹിച്ചു. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച ശ്രീ കെ. ജെ. മാത്യു ഐ.എ.എസിന്റെ സ്മരണ പുതുക്കിക്കൊണ്ട് ശ്രീ മാണി സി. കാപ്പൻ എം.എൽ.എ അനുസ്മരണ പ്രഭാഷണവും, മുൻ ഡി.ജി.പി ശ്രീ ജേക്കബ് പുന്നൂസ് ഐ.പി.എസ് ആശംസ പ്രസംഗവും നടത്തി.

ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 57-ാം റാങ്ക് നേടിയ കുമാരി ശ്രീജ ജെ.എസ്-ന് പ്രശസ്തമായ ‘ശ്രീ കെ. ജെ. മാത്യു മെമ്മോറിയൽ ഗോൾഡ് മെഡൽ’ ചടങ്ങിൽ വെച്ച് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു. മറ്റ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു. ചീഫ് അക്കാദമിക് കോർഡിനേറ്റർ ശ്രീ ജുബിൻ ജെയിംസ് വിജയികളെ ചടങ്ങിൽ പരിചയപ്പെടുത്തി.

തുടർന്ന് നടന്ന അനുഭവങ്ങൾ പങ്കുവെക്കൽ സെഷനിൽ റാങ്ക് ജേതാക്കളായ ശ്രീജ ജെ.എസ്, സ്മിത സാബു എന്നിവരും മറ്റ് വിജയികളും പുതിയ ബാച്ചിലെ വിദ്യാർത്ഥികളുമായി തങ്ങളുടെ വിജയവഴികൾ സംസാരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പലും ഡീൻ അക്കാദമിക്കുമായ റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനത്തോടെയാണ് പരിപാടികൾ അവസാനിച്ചത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related