ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ വ്യാപാര കരാർ ഒപ്പുവെക്കുന്നതിന് തൊട്ടടുത്തെത്തിയതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിനായി ഇന്ന് (ഒക്ടോബർ 20) ഡൽഹിയിലെത്തുന്നതിന് തൊട്ടുമുമ്പാണ് മാർക്കോ റൂബിയോയുടെ സുപ്രധാന പ്രസ്താവന.
ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്ന അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.















