ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ വിവാദ എക്സ് (ട്വിറ്റർ) പോസ്റ്റിന്റെ പേരിൽ കെ.പി.സി.സിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാൻ അനുമതി തേടി അഭിഭാഷക. അറ്റോർണി ജനറലിന് അഭിഭാഷക സവിത സിങ് ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്ത് നൽകി.
വിവാദ പോസ്റ്റിന്റെ പേരിൽ നേരത്തെ കെ.പി.സി.സിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കേസിൽ കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കാനുള്ള അഭിഭാഷകയുടെ നിർണ്ണായക നീക്കം.















