അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പുകളെയും സമാധാന ആഹ്വാനങ്ങളെയും തള്ളി റഷ്യയിൽ വൻ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ സേന. ശനിയാഴ്ച രാത്രി റഷ്യൻ പ്രദേശങ്ങൾ ലക്ഷ്യമാക്കി ആയിരത്തിലധികം ആക്രമണ ഡ്രോണുകളാണ് യുക്രെയ്ൻ തൊടുത്തുവിട്ടത്.
റഷ്യൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണിത്.















