ണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ കെ.എസ്.യു – യൂത്ത് കോൺഗ്രസ്, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ ഹോസ്റ്റൽ വളപ്പിലും പുറത്തും പോലീസ് അതിശക്തമായ ലാത്തിച്ചാർജ് നടത്തുകയും ഗ്രനേഡ്
പ്രയോഗിക്കുകയും ചെയ്തു. പാളയം പ്രദേശത്ത് പോലീസിന്റെ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും നിരവധി പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് അക്രമമഴിച്ചുവിടുകയായിരുന്നുവെന്ന് പരിക്കേറ്റ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആരോപിച്ചു. എന്നാൽ ഹോസ്റ്റലിൽ കയറി പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് സി.പി.എം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. സി.പി.എം നേതാക്കളായ വി.എസ്. ജോയ്, വി. ശിവൻകുട്ടി എന്നിവരും കോൺഗ്രസ് എം.എൽ.എമാരായ അബിൻ വർക്കി, സുധീർ ഷാ പാലോട് തുടങ്ങിയവരും സ്ഥലത്തെത്തിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ സമരം നടത്തുമ്പോൾ എന്തിനാണ് എസ്.എഫ്.ഐ തങ്ങളെ ആക്രമിക്കുന്നതെന്ന് കോൺഗ്രസ് ജനപ്രതിനിധികൾ ചോദിച്ചു.















