കാഞ്ഞിരപ്പള്ളി: കോളേജ് യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജില്‍ കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷം. സംഘർഷം വീഡിയോയിൽ പകർത്തിയ മാധ്യമപ്രവര്‍ത്തകനെ പിന്നില്‍ നിന്നും തലയ്ക്കടിച്ചു വീഴ്ത്തി. എസ് എഫ് ഐ പ്രവർത്തകരെ സഹായിക്കാനെത്തിയ കാഞ്ഞിരപ്പള്ളിയിലെ ഡി വൈ എഫ് ഐ പ്രവർത്തകനാണ് മർദ്ധിച്ചത്
കാഞ്ഞിരപ്പള്ളിയിൽ നിന്നും വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ പ്രധിനിധി മുഹമ്മദ് ഷാ യ്ക്കാണ് മർദ്ധനമേറ്റത്. കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യം മുതൽ പ്രവർത്തകരുടെ ഭാഗത്തു നിന്നും മാധ്യമ പ്രവർത്തകർക്ക് നേരെ ഭീഷണി ഉണ്ടായിരുന്നു. തുടർന്നു മാറിയിരുന്നു വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ പിന്നിൽ നിന്നും തലയ്ക്കടിക്കുകയായിരുന്നു.















