Cap -ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഫ് ഹോമിയോപ്പത് സ് കേരള, ജില്ലാ സമ്മേളനം മന്ത്രി വി .എൻ .വാസവൻ ഉദ്ഘാടനം ചെയ്തു
ഏറ്റുമാനൂർ: ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഫ് ഹോമിയോപ്പത് സ് കേരള, കോട്ടയം ജില്ലാ സമ്മേളനവും, ഹോമിയോപ്പതി ഡോക്‌ടർമാർക്കായുള്ള ഓട്ടോ ഇമ്മ്യൂൺ സെമിനാറും തെള്ളകത്ത്മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു.
കേരളീയരുടെ ആരോഗ്യ സംരക്ഷണത്തിൽ ഹോമിയോപ്പതി ചികിത്സ രീതി വലിയ സ്വാധീനം ചെലുത്തി കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ജപ്പാൻ ജ്വരത്തെയും ചിക്കൻഗുനിയയും പടിയ്ക്കു പുറത്തു നിർത്തുവാൻ ഹോമിയോ ചികിത്സ വഴി സാധിച്ചതായി കാലം തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
ഐഎച്ച്കെ കോട്ടയം ജില്ലാ പ്രസിഡന്റ് ഡോ. ശ്രീകുമാരി ദിലീപ് അധ്യക്ഷത വഹിച്ചു. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് മുഖ്യാതിഥിയായിരുന്നു.
ഓട്ടോ ഇമ്യൂൺ രോഗങ്ങളിലും ആസ്മ കേസുകളിലും ഹോമിയോപ്പതിയുടെ സാധ്യതകൾ എന്ന വിഷയത്തിൽ ഡോ. ജോളി എസ് ജനാർദ്ദനൻ, ഡോ. ആർ.എസ് അജിത് കുമാർ എന്നിവർ ക്ളാസുകൾ നയിച്ചു. ഐ.എച്ച്.കെ യുടെ ഭാഗമായി സംസ്ഥാനതലത്തിൽനടത്തുന്ന’സമഗ്രം’ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പുകളുടെ കോട്ടയം ജില്ലയിലെ തീയതി പ്രഖ്യാപനം ഇതോടൊപ്പം നടന്നു.സംഘടന സെക്രട്ടറി ഡോ. ടി.കെ. ജ്യോതിഷ് ., ഡോ. വിമൽ ശർമ, ഡോ. സോമരാജ്, ഡോ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.












