ഡിജിറ്റല്‍ സര്‍വകലാശാല വിസി ആകാനുളള പ്രായ പരിധി ഉയര്‍ത്തി. 61 വയസില്‍ നിന്ന് 65 വയസായാണ് പ്രായപരിധി വര്‍ധിപ്പിച്ചത്. പ്രായപരിധി കൂട്ടുന്നതിനായി സര്‍വകലാശാല നിയമത്തിലെ
ആറാം ഉപവകുപ്പില്‍ ഭേദഗതി വരുത്തി. മന്ത്രിസഭ അംഗീകരിച്ച കരട് ഓര്‍ഡിനന്‍സിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. സെര്‍ച്ച് കമ്മിറ്റിയിലെ ഭൂരിപക്ഷം നോക്കിയാകും വിസി നിയമനം. ഇതിനായി
നിയമത്തിലെ നാലാം ഉപവകുപ്പിലും ഭേദഗതി വരുത്തി.













