പാലാ: കേരള ലേബർ മൂവ്മെന്റ് (കെ.എൽ.എം) പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനവും പഠനക്ലാസ്സുകളും രാവിലെ 9.30-ന് രജിസ്ട്രേഷനോടെ ആരംഭിക്കും. രാവിലെ 10-ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ കെ.എൽ.എം പാലാ രൂപതാ പ്രസിഡന്റ് ജോയികുട്ടി മാനുവൽ മണ്ണൂർ അധ്യക്ഷത വഹിക്കും. പാലാ രൂപത വികാരി ജനറാൾ വെരി റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കെ.എൽ.എം രൂപതാ ഡയറക്ടർ റവ. ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം സ്വാഗതവും, സംസ്ഥാന ഡയറക്ടർ റവ. ഫാ. അരുൺ വലിയതാഴത്ത് ആമുഖപ്രസംഗവും നിർവ്വഹിക്കും. പാലാ രൂപത വനിതാ വിഭാഗം പ്രസിഡന്റ് സ്വപ്ന ജോർജ്ജ് വടകര നന്ദി പറയും.
വിവിധ വിഷയങ്ങളിൽ പഠനക്ലാസ്സുകൾ ഉദ്ഘാടന സെഷന് ശേഷം രാവിലെ 11 മണി മുതൽ വിവിധ വിഷയങ്ങളിൽ പഠനക്ലാസ്സുകൾ നടക്കും. ‘കെ.എൽ.എം എന്ത്? എന്തിന്?’ എന്ന വിഷയത്തിൽ കെ.എൽ.എം സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കനും, ഉച്ചയ്ക്ക് 12 മണിക്ക് ‘കെ.എൽ.എം തൊഴിലാളി ഭവനങ്ങൾ; ക്ഷേമനിധികൾ’ എന്ന വിഷയത്തിൽ സംസ്ഥാന ട്രഷറർ തോമസ് മാത്യുവും ക്ലാസ്സുകൾ നയിക്കും.
ഉച്ചഭക്ഷണത്തിന് ശേഷം 1.45-ന് ‘കെ.എൽ.എം രൂപതയിൽ എങ്ങനെ കൂടുതൽ ശക്തിപ്പെടുത്താം’ എന്ന വിഷയത്തിൽ കെ.എൽ.എം റിസോഴ്സ് ടീം അംഗം പോൾസൻ മാത്യു ക്ലാസ്സെടുക്കും. തുടർന്ന് 2.45-ന് നടക്കുന്ന അവലോകനത്തോടെ പരിപാടികൾ സമാപിക്കും.
















