മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി തീർത്ഥാടന ദേവാലയത്തിൽ ഈശോയുടെ രാജത്വ തിരുനാളും അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സ്വർഗ്ഗപ്രാപ്തിയുടെ
800-ാം വാർഷികാഘോഷവും ഭക്തിസാന്ദ്രമായി നടന്നു. ആഘോഷത്തോടനുബന്ധിച്ച് ഇടവകയിലെ വിശ്വാസപരിശീലന വിദ്യാർത്ഥികളും അധ്യാപകരും വൈദികരും ഫ്രാൻസിസ്കൻ ഗ്രോട്ടോയുടെ മുമ്പിൽ ഒത്തുചേർന്നു.
വിശുദ്ധരുടെ വേഷവിധാനങ്ങളണിഞ്ഞും പ്ലക്കാർഡുകളും ബാനറുകളും പേറിയും വിദ്യാർത്ഥികൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. വിശ്വാസപരിശീലന വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം തിരുനാൾ ആഘോഷങ്ങൾക്ക് കൂടുതൽ ചാരുതയേകി.
















